ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് മൂ​ന്ന് പേ​ര്‍ മ​രി​ച്ചു;44 പേ​ര്‍​ക്ക് പ​രിക്ക്

accident

ഷിംല: ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ 44 പേര്‍ക്ക് പരിക്കേറ്റു. ഹിമാചല്‍ പ്രദേശിലെ ചിന്‍പുര്‍ണിയില്‍ ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 47 പേരാണ് ബസിലുണ്ടായിരുന്നത്.

ചിന്‍പുര്‍ണിയില്‍നിന്നും ഹോഷിയര്‍പുരിലേക്ക് പോയ ഹിമാചല്‍ പ്രദേശ് റോഡ്വേസ് ട്രാന്‍സ്‌പോര്‍ട്ട് ബസാണ് അപകടത്തില്‍പ്പെട്ടത്.

അപകത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്.

Top