‘നിയമനം നടത്തിയത് സര്‍വ്വകലാശാല’, മറുപടി പറയേണ്ടത് വിസിയെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമന നടപടി ഗവർണർ സ്റ്റേ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ആർ ബിന്ദു. നിയമനം നടത്തിയത് സർവകലാശാലയെന്നും മറുപടി പറയേണ്ടത് വിസിയാണെന്നും മന്ത്രി വിശദീകരിച്ചു. നിയമനം നടത്തിയത് സർക്കാരല്ല. നിയമനവുമായി സർക്കാർ യാതൊരു തരത്തിലും ബന്ധപ്പെടുന്നില്ല. യൂണിവേഴ്സിറ്റികളാണ് നിയമനം നടത്തുന്നത്. നിയമപ്രകാരം മാത്രമേ നിയമനം നടത്താൻ സാധിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.

ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻ കോടതിയെ സമീപിക്കുമെന്ന് പറഞ്ഞു. കണ്ണൂർ സർവകലാശാല ചട്ട പ്രകാരം സിൻറിക്കേറ്റ് തീരുമാനം റദ്ദാക്കാൻ ഗവർണർക്ക് അധികാരം ഇല്ലെന്നാണ് വിസിയുടെ വാദം. കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടികൾ മറ്റന്നാളെന്ന് വിസി പറഞ്ഞു. പ്രിയ വ‍ർഗീസിന് നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം പുറപ്പെടുവിക്കുമെന്ന് വൈസ് ചാൻസലർ ഡോ ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞതിന് പിന്നാലെയാണ് ഗവർണറും സർവകലാശാല ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാൻ റാങ്ക് പട്ടിക മരവിപ്പിച്ചത്.

Top