ആര്‍ ബിന്ദു സത്യപ്രതിജ്ഞ ലംഘനം നടത്തി; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ നിയമനത്തിലെ ഇടപെടലില്‍ മന്ത്രി ആര്‍ ബിന്ദുവിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആര്‍ ബിന്ദു സത്യപ്രതിജ്ഞ ലംഘനം നടത്തി. മന്ത്രി ആര്‍ ബിന്ദു രാജി വച്ചില്ലെങ്കില്‍ പുറത്താക്കണം. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അനിശ്ചിതത്വമെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍, അയോഗ്യരായവരെ ഉള്‍പ്പെടുത്താന്‍ ഇടപെട്ട മന്ത്രി ആര്‍ ബിന്ദു. ഗുരുതരമായ അധികാര ദുര്‍വിനിയോഗമാണ് നടത്തിയത്. സ്വന്തക്കാരെ കുത്തിക്കയറ്റാന്‍ വേണ്ടി മനപ്പൂര്‍വം ചെയ്തതാണിത്. മന്ത്രിയുടേത് നഗ്‌നമായ നിയമലംഘനമാണ്. മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. AKGCT അനാവശ്യമായി കൈകടത്തല്‍ നടത്തി. പ്രിന്‍സിപ്പല്‍മാര്‍ ഇല്ലാതെ ഇന്‍ ചാര്‍ജ് ഭരണമാണ് സര്‍വകലാശാലകളിലും കോളജിലും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top