നടുത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന കേരള കോണ്‍ഗ്രസ്സ് ബിയുടെ ഓഫീസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു

PARTY-OFFICE

പത്തനാപുരം: കേരള കോണ്‍ഗ്രസ്സ് ബിയുടെ തലവൂര്‍ നടുത്തേരിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. ഓഫീസിന്റെ ബോര്‍ഡുകളും പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയുടെയും ഗണേഷ് കുമാറിന്റെയും ഫോട്ടോ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും, ചെടിച്ചട്ടികളും ആസ്ബറ്റോസ് ഷീറ്റുകളുമാണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്.

രാത്രി 11 വരെ പ്രവര്‍ത്തകര്‍ ഓഫീസിലുണ്ടായിരുന്നു. അതിന് ശേഷമായിരുന്നു അക്രമണം നടന്നത്. പാര്‍ട്ടി ഓഫീസ് നശിപ്പിച്ചതിനെതിരെ കുന്നിക്കോട് പൊലീസില്‍ നേതൃത്വം പരാതി നല്കിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Top