R. Balakrishna Pillai – bdjs – election

തിരുവനന്തപുരം: ബിഡിജെഎസിനെതിരേ ആഞ്ഞടിച്ച് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള രംഗത്ത്. തെരഞ്ഞെടുപ്പ് നടക്കുന്ന മേയ് 16ന് ബിഡിജെഎസിന്റെ കുടമുടച്ച് ജനങ്ങള്‍ ബലിയിടുമെന്ന് ബാലകൃഷ്ണപിള്ള.

ഉമ്മന്‍ ചാണ്ടിയും ബിജെപിയും തമ്മില്‍ രഹസ്യ ബന്ധമുണ്ട്. കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരാതിരിക്കാന്‍ ഉമ്മന്‍ ചാണ്ടി ബിജെപിയുമായി ധാരണയുണ്ടാക്കി. അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ധാരണ നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനം മുഴുവന്‍ ബാധകമാക്കാനാണ് ശ്രമമെന്നും ആര്‍.ബാലകൃഷ്ണപിള്ള ആരോപിച്ചു.

Top