R Balakrishna pilla aganist v s achudanandhan

കൊല്ലം: അവസരം കിട്ടിയാല്‍ വി എസ് അച്യുതാനന്ദന്‍ വേട്ടയാടുമെന്ന് ആര്‍ ബാലകൃഷ്ണപിള്ള. എന്നെ മാത്രമല്ല, പിണറായിയേയും വേട്ടയാടിയിട്ടുണ്ട്.

വി എസിന് വ്യക്തിപരമായ മുന്‍ധാരണ വന്നാല്‍ പിന്നെ അതില്‍ നിന്നും മാറില്ല.

വാളകം കേസില്‍ അധ്യാപകനു വേണ്ടി വി എസ് കത്തയച്ചത് ശരിയായില്ല. സത്യമെന്താണെന്ന് വി എസിന് അന്വേഷിക്കാമായിരുന്നു.

അധ്യാപകന്റെ രേഖകള്‍ വ്യാജമാണ്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് തെറ്റാണ്.

ഇത് ചൂണ്ടിക്കാട്ടി അപ്പീലിന് പോകുമെന്നും വി എസിന് പലരോടും വിരോധമുണ്ടെന്നും മുന്നണി പ്രവേശം എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്ന് അറിയില്ലെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

Top