കൗണ്ടി ക്രിക്കറ്റില്‍ അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍

കൗണ്ടി ക്രിക്കറ്റില്‍ അരങ്ങേറ്റം ഗംഭീരമാക്കി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍.

ഇംഗ്ലീഷ് കൗണ്ടി ടീമായ വോള്‍സെസ്റ്റര്‍ ഷെയറിനായി കളിച്ച ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റാണ് അശ്വിന്‍ സ്വന്തമാക്കിയത്.

ഗ്ലസ്റ്റര്‍ഷെയര്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഗാരത്ത് റൊഡ്‌റികായിരുന്നു കൗണ്ടി ക്രിക്കറ്റിലെ അശ്വിന്റെ ആദ്യ ഇര. റൊഡ്‌റിക് നല്‍കിയ അനായാസ ക്യാച്ച് അശ്വിന്‍ പിഴവു കൂടാതെ എടുത്തു.

മാത്രമല്ല, ഗ്ലോസെസ്റ്റര്‍ഷെയറിനെതിരെ ആറാമതായി ഇറങ്ങിയ അശ്വിന്‍ 50 പന്തില്‍ നാല് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 36 റണ്‍സെടുത്ത് ബാറ്റിംങിലും മികവ് തെളിയിച്ചു.

നിലവില്‍ രണ്ടാം സ്ഥാനത്താണ് അശ്വിന്‍ കളിക്കുന്ന വോര്‍സെസ്റ്റര്‍ഷെയര്‍ ഇപ്പോള്‍.

നേരത്തെ ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പരയില്‍ അശ്വിന് ടീം ഇന്ത്യയില്‍ വിശ്രമം അനുവദിച്ചിരുന്നു. ഇതോടെ വീണുകിട്ടിയ ഇടവേളയിലാണ് അശ്വിന്‍ കൗണ്ടി ക്രി്ക്കറ്റില്‍ കളിക്കാനെത്തിയത്.

അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായാണ് അശ്വിന്റെ കൗണ്ടി ക്രിക്കറ്റ് പരിശീലനം.

ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി പൂജാര അശ്വിന്‍ പോരിനും മത്സരം വഴിവയ്ക്കുമെന്നതും കൗണ്ടി ക്രിക്കറ്റ് ആവേശമാക്കുന്നു.

Top