മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്ന സംഭവം; ലോറി ഡ്രൈവറെയും ഉടമയെയും ചോദ്യം ചെയ്യുന്നു

കൊച്ചി: യുഎഇയില്‍നിന്നു നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്ന സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്ന ലോറി ഡ്രൈവറേയും ഉടമയേയുമാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്.

എവിടേയ്ക്കാണ് ഇവ കൊണ്ടുപോയതെന്നടക്കമുള്ള വിവരങ്ങളാണ് ഇവരില്‍ നിന്നും തേടുന്നത്. വാഹനത്തില്‍ എന്താണ് ഉണ്ടായിരുന്നതെന്ന് അറിയില്ലെന്ന് വാഹന ഉടമ പ്രതികരിച്ചു.

Top