കൊലപാതക ശ്രമം ; ക്വട്ടേഷൻ സംഘം പൊലീസ് പിടിയിൽ

കൊല്ലംയുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ സംഘം പൊലീസ് പിടിയിലായി. കൊല്ലം ഓലയിൽ സോണി ഡെയ്‌ലിൽ സോണി വൈറ്റസിനെ സംഭവം നടന്ന ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജൂൺ 17നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

രണ്ട് പ്രതികളെ കൂടി ഇനി കസ്റ്റഡിയിലെടുക്കാനുണ്ട്. സോണി കുമ്പളം സ്വദേശികളായ ത്രിതിൻ രാജു, സലിൽ സജി എന്നിവരെ മർദിച്ചും വെട്ടിയും അവശയാക്കിയ കേസിലാണ് അറസ്റ്റ്. മാരകമായി പരിക്കേറ്റ സലിൽ സജിയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇയാളുടെ നില ഗുരുതരമായി തുടരുന്നു.

Top