രണ്ടായിരം ജീവനക്കാരെ പിരിച്ചുവിട്ട് ക്വിക്കര്‍; തൊഴില്‍ പരമായ മാറ്റത്തിനെന്ന് കമ്പനി

ബെംഗളൂരു: പ്രധാന സേവനം അവസാനിപ്പിച്ച് കമ്പനിയിലെ രണ്ടായിരം ജീവനക്കാരെ പിരിച്ചുവിട്ട് ക്വിക്കര്‍. ജീവനക്കാരെ ഒഴിവാക്കിയെന്ന കാര്യം കമ്പനി തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.

തൊഴില്‍ പരമായ മാറ്റമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ink42 റിപ്പോര്‍ട്ട് പ്രകാരം 2018 നവംബറില്‍ ആരംഭിച്ച പിരിച്ചുവിടല്‍ നടപടികളാണ് വെള്ളിയാഴ്ച ആരംഭിച്ചിരിക്കുന്നത്. കാറുകള്‍, ബൈക്കുകള്‍, തൊഴില്‍ തുടങ്ങിയ സേവന മേഖലയില്‍ നിന്നെല്ലാം കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്.

ചില അപാകതകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് കമ്പനി വാര്‍ത്താക്കുറിപ്പിലും അറിയിക്കുകയുണ്ടായി. കമ്പനിയുടെ ബിസിനസ് ഇടപാടുകളില്‍ തിരിമറി നടത്തി മൂന്ന് ജീവനക്കാര്‍ 20 കോടിയോളം രൂപ തട്ടിയെടുത്തെന്ന സംഭവം കമ്പനിയില്‍ ഉയര്‍ന്നിരുന്നു. പിഴവ് തിരുത്തല്‍ നടപടികളുടെ ഭാഗമായാണ് പിന്നീട് കമ്പനി ജീവനക്കാരെ ഒന്നൊന്നായി പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

 

Top