പൊലീസ് ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾക്ക് ഇനി വേഗത്തിൽ പരിഹാരം

തിരുവനന്തപുരം ; പൊലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിപരവും സർവീസ് സംബന്ധവുമായ പ്രശ്‌നങ്ങൾ സംസ്ഥാന പൊലീസ് മേധാവിക്ക് മുൻപിൽ ഓൺലൈൻ വഴി അവതരിപ്പിച്ച് പ്രശ്‌നപരിഹാരം സാധ്യമാക്കുന്ന പദ്ധതിക്ക് വ്യാഴാഴ്ച്ച മുതൽ തുടക്കമാകും. PC TALKS TO COPS  എന്ന് നാമകരണം ചെയ്തിരിക്കുന്ന പദ്ധതിയുടെ പ്രധാന പ്രത്യേകത ഉദ്യോഗസ്ഥർക്ക് നേരിട്ട് തന്നെ ഡി.ജി.പിക്ക് പരാതി നൽകാമെന്നതാണ്.

കണ്ണൂർ, ഇടുക്കി ജില്ലകളിലെ പരാതികളാണ് വ്യാഴാഴ്ച്ച പരിഗണിക്കുന്നത്. ഈ ജില്ലകളിലെ പരാതികൾ നവംബർ 24 ന് മുൻപ് spctalkstocops.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ ലഭിക്കണം. മുൻകൂട്ടി ലഭിച്ച പരാതികളിൽ പ്രാഥമിക അന്വേഷണം നടത്തിയശേഷം തെരഞ്ഞെടുക്കപ്പെട്ട പരാതിക്കാരോട് സംസ്ഥാന മേധാവി വിഡിയോ കോൺഫറൻസ് വഴി സംസാരിക്കും.

Top