ഡല്‍ഹി കലാപത്തിലേക്ക് നയിച്ച വീഴ്ചകള്‍ക്ക് ആരാണ് ഉത്തരവാദി; കേന്ദ്രമോ, സംസ്ഥാനമോ?

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഡല്‍ഹിയില്‍ ചില സംഘങ്ങള്‍ വലിയ തോതില്‍ സന്ദര്‍ശനത്തിന് കോപ്പുകൂട്ടുന്നതായി പോലീസിന് മുന്‍കൂര്‍ വിവരം ലഭിച്ചിരുന്നു. ഞായറാഴ്ച ചില പ്രദേശവാസികള്‍ ഈ വിവരം അറിയിച്ചിട്ടും ഡല്‍ഹി പോലീസ് ഇതില്‍ കാര്യമായ നടപടികള്‍ സ്വീകരിക്കാന്‍ വൈകിയതാണ് കലാപം പൊട്ടിപ്പുറപ്പെടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

സാമുദായിക സംഘര്‍ഷത്തിലേക്ക് എത്തിച്ചേരുമെന്ന ആശങ്കയുമായി ആറ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടും ഡല്‍ഹി പോലീസ് അനങ്ങിയില്ലെന്നത് ആശ്ചര്യമാണ്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്താന്‍ കപില്‍ മിശ്ര മുതല്‍ വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ മുന്നിലുണ്ടായിരുന്നു. പക്ഷെ ഇവര്‍ക്കെതിരെയും പോലീസ് ചെറുവിരല്‍ അനക്കിയില്ല. അക്രമസംഭവങ്ങള്‍ നടക്കുമ്പോഴും എഫ്‌ഐആര്‍ രേഖപ്പെടുത്താന്‍ പോലീസ് അമാന്തിച്ചു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ചുമതല ഏറ്റെടുത്തതിന് പിന്നാലെ കലാപം കെട്ടടങ്ങി. അദ്ദേഹം ചെയ്തത് മുതിര്‍ന്ന ഓഫീസര്‍മാരുമായി യോഗം നടത്തി, നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തി, രംഗത്തുള്ള പോലീസുകാരുമായി നേരില്‍ സംസാരിക്കുകയെന്ന സിംപിള്‍ കാര്യമാണ്. ഡല്‍ഹിയിലെ കലാപ മേഖലകളില്‍ അര്‍ദ്ധരാത്രിയെത്തിയ അദ്ദേഹം രക്ഷപ്പെട്ട ജനങ്ങള്‍ക്ക് പോലീസ് സുരക്ഷിതത്വം നല്‍കുമെന്ന ആത്മവിശ്വാസമാണ് പകര്‍ന്നത്. ഓരോ പോലീസ് സ്‌റ്റേഷന്റെ ഉത്തരവാദിത്വമുള്ള സ്‌റ്റേഷന്‍ ഓഫീസറുടെ ജോലിയാണ് എന്‍എസ്എ ഡോവല്‍ നിര്‍വ്വഹിച്ചത്.

സമാധാനം പാലിക്കാന്‍ ആവശ്യപ്പെട്ട് എഎപി എംഎല്‍എമാര്‍ ആരും തന്നെ രംഗത്തിറങ്ങിയില്ല.ഡല്‍ഹി പോലീസിനും, കേന്ദ്രത്തിനും എതിരെ രൂക്ഷമായി രംഗത്ത് വന്ന ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് എസ് മുരളീധറിന്റെ സ്ഥലംമാറ്റവും സംശയങ്ങള്‍ക്ക് ഇടയാക്കി.

Top