ഡല്‍ഹി മദ്യനയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കെജരിവാള്‍. കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് കെജരിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അറസ്റ്റില്‍നിന്നും ഇടക്കാല സംരക്ഷണം നല്‍കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെജരിവാളിന്റെ അഭിഭാഷക സംഘം സുപ്രീം കോടതിയെ സമീപിച്ചത്. കേസ് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണമെന്നാണ് ആവശ്യം.
ഹൈക്കോടതി ഉത്തരവിനെതിരെ കെജരിവാള്‍ സുപ്രീം കോടതിയെ സമീപിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ കെജരിവാളിന്റെ വസതിയില്‍ സെര്‍ച്ച് വാറണ്ടുമായി ഇഡി സംഘം എത്തി.
കെജ്‌രിവാളിനെ ഇഡി വസതിയില്‍ ചോദ്യം ചെയ്യുകയാണ്. 12 ഉദ്യോഗസ്ഥരടങ്ങുന്ന ഇഡി സംഘം വൈകിട്ടോടെ കെജരിവാളിന്റെ വസതിയില്‍ എത്തിയത്. വീടിന് പുറത്ത് വലിയ പൊലീസ് സന്നാഹവുമുണ്ട്.