question paper error : students could not loss thus marks

ravindranath

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, 10-ാം ക്ലാസ് പരീക്ഷകളില്‍ ചോദ്യപേപ്പറിലുണ്ടായ പിശക് കൊണ്ട് കുട്ടികള്‍ക്ക് മാര്‍ക്ക് നഷ്ടം വരില്ലെന്ന്‌ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്.

കുട്ടികളെ ഭയപ്പെടുത്താനല്ല പരീക്ഷയെന്നും സിലബസില്‍ ഇല്ലാത്തതും ബുദ്ധിമുട്ടേറിയതുമായ ചോദ്യങ്ങള്‍ വന്നത് പോരായ്മയാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ചോദ്യങ്ങളെക്കുറിച്ച് വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍, ഡി.പി.ഐ., പരീക്ഷാ സെക്രട്ടറി തുടങ്ങി ഉന്നതോദ്യോഗസ്ഥരുടെ യോഗം മന്ത്രി വിളിച്ചു.

അതേക്ലാസുകളില്‍ പഠിപ്പിക്കുന്ന അധ്യാപകരെ ഒഴിവാക്കി ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് കാളേജ് അധ്യാപകരെ ഏല്പിച്ചതാണ് പ്രശ്നമായതെന്നാണ് പ്രാഥമിക നിഗമനം.വിരമിച്ച സ്‌കൂള്‍ അധ്യാപകരെ ഉപയോഗിക്കാമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും വര്‍ഷങ്ങളായുള്ള പതിവ് ഇത്തവണയും തുടര്‍ന്നു.

മൂല്യനിര്‍ണയം തുടങ്ങുന്നതിനുമുമ്പ് സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പ് നടക്കും.

സിലബസിന് പുറത്തുനിന്നുള്ള ചോദ്യങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്ക് നല്‍കുകയുമാണ് വിദ്യാഭ്യാസവകുപ്പിന്റെ മുമ്പിലുള്ള ഒരു നിര്‍ദേശം.

Top