മാര്‍വല്‍ അഭിനേതാക്കള്‍ താരങ്ങളല്ല എന്ന പരാമര്‍ശവുമായി ക്വെന്റിന്‍ ടരാന്റിനോ

ഹോളിവുഡ്: ഹോളിവുഡ്‌ സിനിമകളിന്‍ എന്നും വലിയ വിഭാഗം പ്രേഷകരുള്ള ചിത്രങ്ങളാണ് മാര്‍വല്‍ ചിത്രങ്ങള്‍. ഹോളിവുഡിലെ തന്നെ പ്രശസ്ഥനായ സംവിധായകന്‍ ക്വെന്റിന്‍ ടരാന്റിനോയാണ് ഇപ്പോള്‍ മാര്‍വല്ലിനോടുള്ള അതൃപ്തി പ്രചരിപ്പിച്ചിട്ടിള്ളത്. അഹം, മാര്‍ട്ടിന്‍ സ്‌കോര്‍സെസി തുടങ്ങിയവര്‍ മാര്‍വലിന്റെ വിമര്‍ശകരാണെങ്കിലും ഇതാത്യമായാണ് ഫിലിം മേക്കര്‍ ക്വെന്റിന്‍ ടരാന്റിനോ ഇങ്ങനൊരു അഭിപ്രായം പങ്കുവക്കുന്നത്.

മാര്‍വല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നവരെ ശരിയായ താരങ്ങളായി കൂട്ടാന്‍ പറ്റില്ല എന്നാണ് അദ്ദേഹം “2 ബിയേഴ്സ്, 1 കേവ്എ” ന്ന പോഡ്കാസ്റ്റിലൂടെ പറയുന്നത്. സ്വന്തമായ കഥാപാത്രങ്ങളിലൂടെയാണ് മാര്‍വലിന്റെ സിനിമകള്‍ നയിക്കപ്പെടുന്നത്, അല്ലാതെ ഏതെങ്കിലും താരത്തിന്റെ ശക്തിയില്‍ അല്ലെന്നാണ് ക്വെന്റിന്‍ ടരാന്റിനോ അഭിപ്രായപ്പെട്ടത്.

ഹോളിവുഡില്ലെ മാര്‍വല്‍ കഥാപാത്രങ്ങളുടെ ടാഗാണ് താരങ്ങളെ പ്രശസ്തനാകുന്നതെന്ന് ടരാന്റിനോ പറയുന്നു. അവിടെ ക്യാപ്റ്റന്‍ അമേരിക്കയാണ് താരം. അല്ലെങ്കില്‍ തോര്‍ ആണ് താരം. തനിക്കു മുന്നെ തന്നെ ഈ അഭിപ്രായം മറ്റു പലരും പറഞ്ഞിട്ടുണ്ടെന്നും താരം അഭിപ്രായപ്പെട്ടു. മാര്‍വല്‍ സിനിമകളെ താന്‍ വെറുക്കുന്നില്ലെന്നും എന്നാല്‍ അവ ഹോളിവുഡ് സിനിമകളായ് പരിഗണിക്കുന്നതിന്‍ നീരസമുണ്ടെന്നും ടരാന്റിനോ വ്യക്തമാക്കി.

Top