ജയലളിതയുടെ ജീവിതകഥ പറയുന്ന വെബ് സീരീസ് ‘ക്വീന്‍’ ട്രെയിലര്‍ പുറത്തിറങ്ങി

ഗൗതം മേനോന്‍ ഒരുക്കുന്ന വെബ് സീരീസ് ‘ക്വീന്‍’ന്റെ ഒഫീഷ്യല്‍ ട്രെയിലർ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കിയാണ് ക്വീന്‍’ ഒരുക്കുന്നത്. രമ്യ കൃഷ്ണനും, അനിഘയുമാണ് ജയലളിതയായി ചിത്രത്തില്‍ എത്തുന്നത്. എം.ജി.ആറായി നടന്‍ ഇന്ദ്രജിത്താണ് അഭിനയിക്കുന്നത്.

നടി അനിഘ ജയലളിതയുടെ ബാല്യകാലം അവകരിപ്പിക്കുമ്പോള്‍ കൗമാരം അവകരിപ്പിക്കുക അഞ്ജന ജയപ്രകാശാണ്.

രേശ്മ ഗടാലയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്നാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്.

ജയലളിതയുടെ സ്‌കൂള്‍ ജീവിതം, രാഷ്ട്രീയ അരങ്ങേറ്റം, എംജി രാമചന്ദ്രന്റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കല്‍ എന്നിവയാണ് ചിത്രം പറയുന്നത്.

എം എക്‌സ് പ്ലെയര്‍ ആണ് നിര്‍മാണം. ഇത് കൂടാതെ ജയലളിതയുടെ ജീതകഥ പറയുന്ന രണ്ട് ചിത്രം തമിഴില്‍ ഒരുങ്ങുന്നുണ്ട്.

Top