ക്യൂന്‍ ഹിന്ദി ചിത്രത്തിന്റെ മലയാളം റീമേക്ക് ‘സംസം’ ; ടീസര്‍ പുറത്തിറങ്ങി

ങ്കണ റണാവത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി കൊടുത്ത ചിത്രമാണ് 2014ല്‍ പുറത്തിറങ്ങിയ ക്വീന്‍. ചിത്രത്തിന്റെ റീമേക്കായി ഒരുങ്ങുന്ന മലയാള ചിത്രം സംസത്തിന്റെ ടീസര്‍ പുറത്തിറങ്ങി.

മഞ്ജിമാ മോഹനാണ് ചിത്രത്തിന്റെ മലയാളം റീമേയ്ക്കില്‍ നായികയാകുന്നത്. നേരത്തെ അമലാ പോളായിരിക്കും നായികയാവുകയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. നാലു ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്കും ക്യൂന്‍ റീമേക്ക് ചെയ്യുന്നുണ്ട്. മനു കുമാരനാണ് ഇവയുടെ നിര്‍മാണം നിര്‍വഹിക്കുന്നത്.

തമിഴില്‍ കാജല്‍ അഗര്‍വാളും തെലുങ്കില്‍ തമന്നയും നായികമാരാകും. നീലകാന്തയാണ് മലയാളം – തെലുങ്ക് വെര്‍ഷനുകള്‍ സംവിധാനം ചെയ്യുക.

Top