റൊ​മാ​നി​യ​ന്‍ തീ​ര​ത്ത് ആ​ടു​ക​ളു​മാ​യി പോയ ച​ര​ക്ക് ക​പ്പ​ല്‍ മ​റി​ഞ്ഞു

ബുക്കാറെസ്റ്റ് : റൊമാനിയന്‍ തീരത്ത് ചരക്ക് കപ്പല്‍ മറിഞ്ഞു .14,000 ല്‍ അധികം ആടുകളുമായി പോകുകയായിരുന്ന ക്വീന്‍ ഹിന്ദ് എന്ന കൂറ്റന്‍ കപ്പലാണ് മറിഞ്ഞത്.

റൊമാനിയയുടെ തെക്കുകിഴക്കന്‍ നഗരമായ കോണ്‍സ്റ്റാന്റയ്ക്കു സമീപം മിഡിയ തുറമുഖത്തുനിന്നും പുറപ്പെട്ട കപ്പല്‍ കരിങ്കടലിലാണ് മറിഞ്ഞത്.

പോലീസും റൊമാനിയന്‍ തീരസംരക്ഷണ സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കപ്പലിലെ 22 ജീവനക്കാരെയും രക്ഷപെടുത്തി. നിരവധി ആടുകള്‍ കടലില്‍ മുങ്ങിച്ചത്തു. കുറച്ച് ആടുകളെ മാത്രമാണ് രക്ഷപെടുത്താന്‍ സാധിച്ചത്.

Top