ക്വീന്‍ ഫെയിം സാനിയ പുതിയ ചിത്രം ‘പാര’യിൽ നായികയാകുന്നു

sania

ക്വീന്‍ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സാനിയ പുതിയ ചിത്രം ‘പാര’യിൽ നായികയാകുന്നു. കൂത്തുപ്പറമ്പ് നിര്‍മ്മല ഗിരി കോളേജ് പശ്ചാത്തലത്തില്‍ ദിലീപ് തോമസ്സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പാര.

റോബിന്‍ സ്റ്റീഫന്‍,സഞ്ജു പ്രഭാകര്‍,ഷാജി കലാമിത്ര,സതീഷ് നമ്പിയത്ത്,മിഥുന്‍ ലാല്‍,സാനിയ,ഡോക്ടര്‍ ശിവനന്ദ എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. കൂടാതെ ദിലീഷ് പോത്തന്‍,സന്തോഷ് ,ലിവിന്‍ സെെമണ്‍,അനൂപ് ചന്ദ്രന്‍,ഇന്ദ്രന്‍സ്,കോട്ടയം പ്രദീപ്,ശിവദാസ് മട്ടന്നൂര്‍,ബാബു പള്ളിത്തോട്,ഉല്ലാസ് പന്തളം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

എഫ് ത്രി സിനിമാസിന്‍റെ ബാനറില്‍ ശ്രീജിത്ത് പരിപ്പായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ബിജോയ് നിര്‍വ്വഹിക്കുന്നു. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് ആനന്ദ് മധുസൂദനന്‍ സംഗീതം നൽകുന്നു.ജോസ് താനിയ്ക്കല്‍ ആണ് ചിത്രത്തിനായി കഥ,തിരക്കഥ,സംഭാഷണം എന്നിവ എഴുതുന്നത്.

Top