എലിസബത്ത് രാജ്ഞിയും ഭര്‍ത്താവും ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയും ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനും ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചു.ശനിയാഴ്ചയാണ് ഇരുവരും വാക്സിന്‍ സ്വീകരിച്ചത്. 94 കാരിയായ രാജ്ഞിക്കും 99 കാരനായ ഫിലിപ്പിനും വാക്സിന്‍ നല്‍കിയ വിവരം ബക്കിംഗ്ഹാം കൊട്ടാരം പ്രതിനിധികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്ഞിയുടെ ആരോഗ്യവിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കാതിരിക്കാനും വാക്‌സിന്‍ സ്വീകരിച്ച കാര്യം ജനങ്ങളെ അറിയിക്കാനുള്ള രാജ്ഞിയുടെ നിര്‍ദേശപ്രകാരവുമാണ് വാര്‍ത്ത പുറത്ത് വിട്ടതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

60 വയസിന് മുകളില്‍ പ്രായമുള്ളവരായതിനാല്‍ എലിസബത്തും ഫിലിപ്പും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് കഴിഞ്ഞിരുന്നത്. ഇരുവരും പരാമ്പരാഗതമായി ആചരിച്ച് വന്നിരുന്ന ക്രിസ്മസ് ആഘോഷങ്ങളും റദ്ദാക്കിയിരുന്നു. ബ്രിട്ടനില്‍ 1. 5 ദശലക്ഷത്തിലധികം ആളുകൾക്ക് ഇതുവരെ വാക്സിന്‍ നല്‍കിയിട്ടുണ്ട്. രണ്ട് തരം അംഗീകൃത വാക്സിനുകൾ ആണ് ബ്രിട്ടനില്‍ നല്‍കുന്നത്. ഇതുവരെ രാജ്യത്ത് 1.5 ദശലക്ഷം പേരാണ് കൊവിഡ് വാക്സിൻ സ്വീകരിച്ചത്.

Top