എലിസബത്ത് രാജ്ഞിയുടെ മരണവാര്‍ത്തയ്ക്ക് പിന്നാലെ ട്വിറ്റര്‍ സ്തംഭിച്ചതായി റിപ്പോര്‍ട്ട്

എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ പലർക്കും ട്വിറ്റർ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടി വന്നതായി റിപ്പോർട്ട്. രണ്ടായിരത്തോളം ഉപയോക്താക്കളാണ് ട്വിറ്റർ സ്തംബിച്ചതായി പരാതിപ്പെട്ടത്. ബക്കിംഗ്ഹാം കൊട്ടാരം എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചതിന് കൃത്യം ആറ് മിനിറ്റിന് ശേഷം ട്വിറ്റർ സ്തംഭിച്ചതായാണ് ഡൗൺഡിറ്റെക്ടർ റിപ്പോർട്ട് ചെയ്യുന്നത്.

അമേരിക്ക, കാനഡ, ബ്രിട്ടൺ, ജപ്പാൻ എന്നിവിടങ്ങളിലുള്ള ട്വിറ്റർ ഉപയോക്താക്കളാണ് തങ്ങൾ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് അറിയിച്ചത്. എന്നിരിക്കിലും സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ട്വിറ്റർ തയാറായിട്ടില്ല.

Top