‘ക്വീന്‍ എലിസബത്ത്’ ഡിസംബര്‍ 29 ന് തിയേറ്ററുകളിലേക്ക്

മീര ജാസ്മിനും നരേനും ഒന്നിക്കുന്ന ക്വീന്‍ എലിസബത്ത്’ ഡിസംബര്‍ 29 ന് തിയേറ്ററുകളിലേക്ക്. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വിധത്തില്‍ റൊമാന്റിക് കോമഡി എന്റര്‍ടെയിനറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. ‘വെള്ളം’, ‘അപ്പന്‍’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നിവയുടെ നിര്‍മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം. പത്മകുമാര്‍, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രത്തിന് അര്‍ജുന്‍ ടി. സത്യനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായ് ചിത്രീകരിച്ച ചിത്രത്തില്‍ ശ്വേത മേനോന്‍, രമേശ് പിഷാരടി, വി.കെ. പ്രകാശ്, രഞ്ജി പണിക്കര്‍, ജോണി ആന്റണി, മല്ലിക സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ ബഡായി ബംഗ്ലാവ്, ശ്രുതി രജനികാന്ത്, പേളി മാണി, സാനിയ ബാബു, നീന കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്ര നായര്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം നരേനും മീര ജാസ്മിനും ഒന്നിക്കുന്ന ചിത്രമാണ് ക്വീന്‍ എലിസബത്ത്.

ഛായാഗ്രഹണം: ജിത്തു ദാമോദര്‍, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിന്‍ രാജ്, ഗാനരചയിതാക്കള്‍: ഷിബു ചക്രവര്‍ത്തി, അന്‍വര്‍ അലി, സന്തോഷ് വര്‍മ്മ,ജോ പോള്‍, എഡിറ്റര്‍: അഖിലേഷ് മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീര്‍ സേട്ട്, മേക്കപ്പ്: ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിഹാബ് വെണ്ണല, സ്റ്റില്‍സ്: ഷാജി കുറ്റികണ്ടത്തില്‍, പ്രൊമോ സ്റ്റില്‍സ്: ഷിജിന്‍ പി രാജ്, പോസ്റ്റര്‍ ഡിസൈന്‍: മനു, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്: വിഷ്ണു സുഗതന്‍.

Top