ബ്രിട്ടീഷ് പാര്‍ലമെന്റ് നിര്‍ത്തിവെയ്ക്കുന്നു ; എലിസബത്ത് രാജ്ഞിയുടെ അംഗീകാരം

ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പദ്ധതിക്ക് ബ്രിട്ടന്‍ രാജ്ഞി എലിസബത്ത് അംഗീകാരം നല്‍കി. പ്രിവി കൗണ്‍സില്‍ എന്നറിയപ്പെടുന്ന രാജ്ഞിയുടെ ഉപദേശക സമിതി ആണ് പ്രസ്താവന അറിയിച്ചത്.

സെപ്റ്റംബര്‍ 9 നും സെപ്റ്റംബര്‍ 12 നും ഇടയില്‍ തൊട്ട് ഒക്ടോബര്‍ 14 വരെ പാര്‍ലമെന്റ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റെ അഞ്ച് ആഴ്ചത്തേക്ക് അടച്ചുപൂട്ടാനുള്ള സാധ്യത പരിശോധിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറ്റോര്‍ണി ജനറല്‍ ജെഫ്രി കോക്‌സിനോട് നിയമോപദേശം തേടിയിരുന്നു.

Top