ക്വാര്‍ട്ടര്‍ ലിറ്റര്‍ മോഡലായ 250 SR അവതരിപ്പിച്ച് സിഎഫ്‌മോട്ടോ

സിഎഫ്‌മോട്ടോ തങ്ങളുടെ ക്വാര്‍ട്ടര്‍ ലിറ്റര്‍ മോഡലായ 250 SR മലേഷ്യയില്‍ അവതരിപ്പിച്ചു. ചൈനീസ് ബൈക്ക് നിര്‍മ്മാതാക്കളുടെ ആദ്യത്തെ ഫെയര്‍ഡ് എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കിന്റെ വില 15,800 റിംഗിറ്റാണ്, ഏകദേശം 2.77 ലക്ഷം രൂപ. സ്പോര്‍ടി ബ്ലൂ, ഗ്രീന്‍ ലിവറി ഉള്ള ഒരു പ്രത്യേക പതിപ്പും നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചും. ഇതിന് 17,800 റിംഗിറ്റ്, ഏകദേശം 3.12 ലക്ഷം രൂപയാണ് വില.

ഇന്ത്യയില്‍ സിഎഫ്‌മോട്ടോ 250SR ലഭിക്കില്ല. പകരം, 250 NK -ക്ക് പകരം 300 NK ലഭിച്ചതിന് സമാനമായി സിഎഫ്മോട്ടോ വലിയ എഞ്ചിനുള്ള 300 SR ഇന്ത്യയില്‍ അവതരിപ്പിക്കും. ഇതിന്റെ എക്‌സ്-ഷോറൂം വില 2.5 ലക്ഷം മുതല്‍ 2.8 ലക്ഷം രൂപ വരെയാവും.

സിഎഫ്മോട്ടോ 250 SR -ന് ലേയേര്‍ഡ് ഫെയറിംഗും ഇരട്ട ഹെഡ്ലാമ്പുകളുമുള്ള ഒരു സ്പോര്‍ടി ബോഡി വര്‍ക്കും ലഭിക്കുന്നു. ഇതിന് പൂര്‍ണ്ണ എല്‍ഇഡി ലൈറ്റിംഗും ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കിയ കളര്‍ TFT ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭിക്കുന്നു. അതിന് ഡിജിറ്റല്‍ ബാര്‍-ടൈപ്പ് യൂണിറ്റിന് പകരം സവിശേഷമായ അനലോഗ്-സ്‌റ്റൈല്‍ ടാക്കോമീറ്റര്‍ ലഭിക്കും.

240 സിസി ലിക്വിഡ്-കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ മോട്ടോറാണ് ബൈക്കിന്റെ ഹൃദയം. ഇത് 28 bhp കരുത്തും 22 Nm torque ഉം പുറപ്പെടുവിക്കുന്നു. സ്ലിപ്പര്‍ ക്ലച്ചിനൊപ്പം ആറ് സ്പീഡ് ഗിയര്‍ബോക്സുമാണ് നല്‍കിയിരിക്കുന്നത്.

Top