സംസ്ഥാനത്തെ ക്വാറി ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്; 120 കോടി രൂപയുടെ ബിനാമി നിക്ഷേപം കണ്ടെത്തി

എറണാകുളം: സംസ്ഥാനത്തെ ക്വാറി ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ 120 കോടി രൂപയുടെ ബിനാമി നിക്ഷേപം കണ്ടെത്തി. ഇരുനൂറ് കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്. കണക്കില്‍പ്പെടാത്ത രണ്ടുകോടി രൂപയും പിടിച്ചെടുത്തിട്ടുണ്ട്.

കൊച്ചിയിലെ ആദായനികുതി വകുപ്പ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് എറണാകുളം, കോട്ടയം ജില്ലകളിടെ പാറമട ഉടമകളുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയത്.

തിരുവാണിയൂരിലെ മറിയം ഗ്രാനൈറ്റ്‌സ്, ഇലഞ്ഞിയിലെ ലക്ഷ്വറി ഗ്രൈനൈറ്റ്‌സ്, നെടുകുന്നത്തെ റോയല്‍ ഗ്രാനൈറ്റ്‌സ്, കോതമംഗലത്തെ വ്യവസായി റോയ് കുര്യന്‍ തണ്ണിത്തോടിന്റെ ഉടമസ്ഥതയിലുളള സ്ഥാപനങ്ങള്‍, വാളകത്തെ കരാറുകാരനായ കാവികുന്നില്‍ പൗലോസിന്റെ വീട് എന്നിവിടങ്ങളിലായിരുന്നു പ്രധാനമായും പരിശോധന.

മൂന്നു ദിവസത്തെ റെയ്ഡില്‍ 120 കോടിയുടെ ബിനാമി നിക്ഷേപം കണ്ടെത്തിയെന്ന് സൂചനകളുണ്ട്. 230 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയിട്ടുണ്ട്. കാര്യമായ യാതൊരു കണക്കുകളുമില്ലാത്തെ വിവിധ ജില്ലകളിലേക്കും തമിഴ്‌നാട്ടിലേക്ക് പാറ പൊട്ടിച്ച് കയറ്റി വിട്ടിട്ടുണ്ട്.

Top