Quarry mafia-government-land-taking over

കാസര്‍ഗോഡ് :കാസര്‍ഗോഡ് സര്‍ക്കാര്‍ ഭൂമി കയ്യേറി ക്വാറി തുടങ്ങാന്‍ ക്വാറി മാഫിയയുടെ നീക്കം. കാസര്‍ഗോഡ് പൈവളിക സുബ്ബയ്യ കട്ടയിലാണ് ക്വാറി മാഫിയ സര്‍ക്കാര്‍ഭൂമി കയ്യേറി കരിങ്കല്‍ ക്വാറി തുടങ്ങുവാന്‍ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമായി ഭൂമിയില്‍ പരീക്ഷണ സ്‌ഫോടനവും നടത്തി.

ക്വാറി തുടങ്ങുന്നതിനായി നിരവധി സ്വകാര്യ വ്യക്തികളില്‍നിന്നും 25 ഏക്കറോളം സ്ഥലം സ്വകാര്യ സ്ഥാപനം വാങ്ങിക്കൂട്ടിയിട്ടുമുണ്ട്.

സര്‍ക്കാര്‍ ഭൂമിക്കു ചുറ്റുമുള്ള സ്ഥലമാണ് സ്വകാര്യസ്ഥാപനം വാങ്ങിക്കൂട്ടിയത്. ക്വാറി തുടങ്ങുന്നത് പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ജനങ്ങള്‍ പരാതിപ്പെടുന്നു. ആശങ്കയെ തുടര്‍ന്ന് ജനങ്ങള്‍ ക്വാറിക്കെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ്.

Top