കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഗോവയില്‍ ഇനി ക്വാറന്റീന്‍ നിര്‍ബന്ധം

പനാജി: കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഗോവ സര്‍ക്കാര്‍ അഞ്ച് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ഉത്തരവ് അനുസരിച്ച് കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അഞ്ചു ദിവസത്തെ ഇന്‍സ്റ്റിട്ട്യൂഷണല്‍ ക്വാറന്റീനും മറ്റുള്ളവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടി-പിസിആര്‍ ഫലവും അഞ്ചു ദിവസത്തെ ഹേം ക്വാറന്റീനുമാണ് നിര്‍ബന്ധമാക്കിയത്.

ക്വാറന്റീന്‍ അവസാനിച്ച എല്ലാവരെയും ആര്‍ടി-പിസിആര്‍ ടെസ്റ്റിന് വിധേയമാക്കും. സംസ്ഥാനത്ത് അര്‍ഹരായ നൂറ് ശതമാനം പേരും ഒന്നാം ഡോസ് സ്വീകരിച്ചു കഴിഞ്ഞുവെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത പറഞ്ഞു.

 

Top