കേരളത്തില്‍ നിന്നു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോയമ്പത്തൂരില്‍ ക്വാറന്റീന്‍ നിര്‍ബന്ധം

ചെന്നൈ: കേരളത്തില്‍ നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. ശരവണപ്പട്ടിയിലെ നഴ്‌സിങ് കോളജില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണു തീരുമാനം.

ണ്ടു ഡോസ് വാക്‌സീന്‍ എടുത്ത വിദ്യാര്‍ഥികളാണെങ്കിലും 10 ദിവസം കോളജ് ഹോസ്റ്റലില്‍ ക്വാറന്റീനില്‍ കഴിയണമെന്നാണു നിര്‍ദേശം. ക്വാറന്റീന്‍ ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ കോളജ് അധികൃതര്‍ക്കെതിരെ ഉയര്‍ന്ന പിഴ ചുമത്തുമെന്നും ഉത്തരവിലുണ്ട്. കേരളത്തില്‍ നിന്നു ബന്ധപ്പെട്ട എല്ലാ േരഖകളുമായി കോളജിലെത്തിയ വിദ്യാര്‍ഥികളാണു കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കൂട്ടത്തോടെ പോസിറ്റീവായത്.

 

Top