ടെലിവിഷനിലെ മാറ്റങ്ങൾ ഹോളിവുഡ് സിനിമകളെ മെച്ചപ്പെടുത്തി ; ഹ്യൂ ജാക്ക്മാൻ

ടെലിവിഷൻ രംഗത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ ആളുകളെ കൂടുതൽ സിനിമകൾ കാണാൻ പ്രേരിപ്പിക്കുന്നുവെന്നും, അതിനാൽ നിർമ്മാതാക്കൾ മികച്ച ചിത്രങ്ങൾ ഒരുക്കുന്നതിലൂടെ ഹോളിവുഡ് സിനിമകൾ കൂടുതൽ മെച്ചപ്പെട്ടുവെന്നും നടൻ ഹ്യൂ ജാക്ക്മാൻ.

ഉയർന്ന നിലവാരമുള്ള എഴുത്ത്, അഭിനയം എന്നിവയിലൂടെ ടി.വി വ്യവസായം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങൾ പ്രേക്ഷകർ അംഗീകരിക്കുന്നുവെന്നും അതിനാൽ കൂടുതൽ സിനിമ പ്രേമികൾ ഉണ്ടാകുന്നുവെന്നും ജാക്ക്മാൻ കൂട്ടിച്ചേർത്തു.

നമ്മൾ എല്ലാവരോടും തീയേറ്ററിൽ പോയി സിനിമ കാണാൻ ആവശ്യപ്പെടും, എന്നാൽ പ്രേക്ഷകർക്ക് ടിവിയിലൂടെ മികച്ചതും, സ്വീകരിക്കപ്പെടാവുന്നതുമായ സിനിമകൾ നൽകാനാണമെന്നും ജാക്ക്മാൻ പറഞ്ഞു.

Top