കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട് ഫോണുകളിലും 5ജി സൗകര്യം എത്തിക്കാനൊരുങ്ങി ക്വാല്‍കോം

2020 ഓടെ ഇടത്തരം വിലയുള്ള സ്മാര്‍ട്ഫോണുകളിലും 5ജി സാങ്കേതികവിദ്യ എത്തിക്കാന്‍ ഒരുങ്ങി സ്മാര്‍ട്ഫോണ്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം. നിലവില്‍ വന്‍ വിലയുള്ള സാംസങ് ഗാലക്സി പോലുള്ള ഫോണുകളില്‍ മാത്രമാണ് 5ജി സാങ്കേതികവിദ്യയുള്ളത്. ക്വാല്‍കോമിന്റെ വിലകൂടിയ സ്നാപ്ഡ്രാഗണ്‍ 8 പരമ്പര ചിപ്പുകളിലാണ് 5ജിയുള്ളത്.

അടുത്ത വര്‍ഷത്തോടെ സ്നാപ്ഡ്രാഗണ്‍ 6, 7 പരമ്പരയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിലും 5ജി സേവനം സാധ്യമാക്കും. നിലവിലുള്ള 5ജി ഫോണുകളേക്കാള്‍ വിലകുറഞ്ഞ സ്മാര്‍ട്ഫോണുകളിലേക്ക് ഇതോടെ 5ജി എത്തും.

സ്നാപ്ഡ്രാഗണ്‍ 7 പരമ്പര 5ജി ഫോണുകള്‍ക്കായി ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ റിയല്‍മി ക്വാല്‍കോമുമായി ധാരണയായിട്ടുണ്ടെന്നാണ് സൂചന. നിലവിലുള്ള 5ജി ഫോണുകളേക്കാള്‍ വിലകുറഞ്ഞ സ്മാര്‍ട്ഫോണുകളിലേക്ക് ഇതോടെ 5ജി എത്തും. ലെനോവോയുടെ മോട്ടോറോള, ഷാവോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികള്‍ 20,000 രൂപയ്ക്കടുത്ത് വിലയുള്ള സ്മാര്‍ട്ഫോണുകളില്‍ സ്നാപ്ഡ്രാഗണ്‍ 6,7 പരമ്പര ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്.

Top