ഇടത്തരം സ്മാര്‍ട് ഫോണുകളിലേക്ക് 5ജി സാങ്കേതിക വിദ്യയുമായി ക്വാല്‍കോം

ടുത്ത വര്‍ഷത്തോടെ ഇടത്തരം വിലയുള്ള സ്മാര്‍ട്ഫോണുകളിലേക്കും 5ജി സാങ്കേതികവിദ്യ എത്തിക്കാനൊരുങ്ങി സ്മാര്‍ട്ഫോണ്‍ ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം. നിലവില്‍ സാംസങിനും മറ്റ് കമ്പനികള്‍ക്കും 5ജി ഡേറ്റാ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ഫോണ്‍ ചിപ്പുകള്‍ ക്വാല്‍കോം നിര്‍മിച്ചു നല്‍കുന്നുണ്ട്.

എന്നാല്‍ വരും വര്‍ഷത്തോടെ സ്നാപ്ഡ്രാഗണ്‍ 6, 7 പരമ്പരയില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലേക്കും 5ജി എത്തും. നിലവിലുള്ള 5ജി ഫോണുകളേക്കാള്‍ വിലകുറഞ്ഞ സ്മാര്‍ട്ഫോണുകളിലേക്ക് ഇതോടെ 5ജി എത്തും. ലെനോവോയുടെ മോട്ടോറോള, ഷാവോമി, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികള്‍ 20000 രൂപയ്ക്കടുത്ത് വിലയുള്ള സ്മാര്‍ട്ഫോണുകളില്‍ സ്നാപ്ഡ്രാഗണ്‍ 6,7 പരമ്പര ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്.

സ്നാപ്ഡ്രാഗണ്‍ 7 പരമ്പര 5ജി ഫോണുകള്‍ക്കായി ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ റിയല്‍മി ക്വാല്‍കോമുമായി ധാരണയായിട്ടുണ്ടെന്നാണ് പുതിയ വിവരം. വലിയ സാങ്കേതിക വിദ്യകള്‍ കുറഞ്ഞ ചിലവില്‍ അവതരിപ്പിച്ച ശ്രദ്ധേയമായ കമ്പനിയാണ് റിയല്‍മി. അടുത്തിടെ 15000 രൂപയില്‍ താഴെ വിലയില്‍ റിയല്‍മി 5 എന്ന ക്വാഡ് ക്യാമറ സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചിരുന്നു.

Top