പുതിയ സ്നാപ്ഡ്രാഗണ്‍ 768ജി പ്രൊസസര്‍ പുറത്തിറക്കി ക്വാല്‍കോം

ഗോള ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോം പുതിയ സ്നാപ്ഡ്രാഗണ്‍ 768ജി പ്രൊസസര്‍ പുറത്തിറക്കി. സിപിയു ജിപിയു ശേഷി മെച്ചപ്പെടുത്തിയാണ് പുതിയ പ്രൊസസര്‍ പുറത്തിറക്കിയിരിക്കുന്നത്. സ്നാപ്ഡ്രാഗണ്‍ 765 ജി യുടെ നവീകരിച്ച പതിപ്പാണ്, ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

അഡ്രിനോയുടെ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്ന ജിപിയു ഡ്രൈവറുകളെ പിന്തുണയ്ക്കുന്ന ആദ്യത്തെ 7-സീരീസ് പ്രൊസസറാണ് സ്നാപ്ഡ്രാഗണ്‍ 768 ജി. ഇതിന് 120 ഹെര്‍ട്‌സ് വരെ പുതുക്കല്‍ നിരക്കുള്ള സ്‌ക്രീനുകളെ പിന്തുണയ്ക്കാന്‍ കഴിയും.

2.8GHz വരെ സിപിയു ലഭിക്കുമ്പോള്‍ അഡ്രിനോ ജിപിയുവിന് 725 MHz വരെയെത്താന്‍ സാധിക്കും.
മികച്ച ഗെയിമിംഗ് പ്രകടനം, 5 ജി കണക്റ്റിവിറ്റി, ഇന്റലിജന്റ് മള്‍ട്ടി ക്യാമറകളുടെ പ്രവര്‍ത്തനം മികച്ചരീതിയില്‍ കൈകാര്യം് ബാറ്ററി ലൈഫ് സംരക്ഷിക്കുന്നതിനും കഴിയും വിധമാണ് സ്നാപ്ഡ്രാഗണ്‍ 768 ജി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്

സ്നാപ്ഡ്രാഗണ്‍ എക്സ്52 5ജി മോഡം-ആര്‍എഫുമായെത്തുന്ന സ്നാപ്ജഡ്രാഗണ്‍ 768ജി പ്രൊസസര്‍ എല്ലാ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കും. കൂടാതെ 5 ജി എംഎം വേവ്, സബ് -6 ഗിഗാഹെര്‍ട്സ്, 5ജി എസ്എ, എന്‍എസ്എ മോഡുകള്‍, ഡൈനാമിക് സ്പെക്ട്രം ഷെയറിങ് (ഡിഎസ്എസ്) ഉള്ള ടിഡിഡി, എഫ്ഡിഡി, ഗ്ലോബല്‍ 5 ജി റോമിംഗ് എന്നിവയയും മള്‍ട്ടി-സിമ്മിനുള്ള പിന്തുണ എന്നിവയും ഉള്‍പ്പെടുന്നു.

3.7 ജിബിപിഎസ് വരെ മള്‍ട്ടി-ജിഗാബൈറ്റ് പീക്ക് ഡൗണ്‍ലോഡ് വേഗത നല്‍കാനും 1.6 ജിബിപിഎസ് വരെ അപ്ലോഡ് വേഗതല്‍കാന്‍ കഴിയും വിധമാണ് സ്നാ്ഡ്രാഗണ്‍ എക്സ്52 5ജി മോഡം രൂപകല്‍പന ചെയ്തിട്ടുള്ളത്.

Top