ഖത്തര്‍ ഓപ്പണില്‍ ആഷ്‌ലി ബാര്‍ട്ടിയെ തോല്‍പ്പിച്ച് പെട്ര ക്വിറ്റോവ

ദോഹ: ഖത്തര്‍ ഓപ്പണില്‍ വന്‍ അട്ടിമറി വിജയം. ടോപ് സീഡ് ആസ്ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിയെ എട്ടാം സീഡ് പെട്ര ക്വിറ്റോവ തോല്‍പ്പിച്ചു. സെമിയില്‍ 6-4, 6-2, 6-4 സെറ്റുകള്‍ക്കാണ് ചെക്ക് താരമായ ക്വിറ്റോവയുടെ ജയം.

മുന്‍പ് ആറ് തവണ ഏറ്റുമുട്ടിയപ്പോഴും ജയം ആഷ്‌ലിയ്ക്കൊപ്പമായിരുന്നു. ഫൈനലില്‍ ക്വിറ്റോവ സബലങ്കയെയാണ് നേരിടുക. ദുബായ് ഓപ്പണില്‍ ഗെയില്‍ മോന്‍ഫീല്‍സിനെ തോല്‍പ്പിച്ച് നൊവാക് ജോക്കോവിച്ച് ഫൈനലില്‍ പ്രവേശിച്ചു.

Top