ഉപരോധത്തിനെതിരെ ലോക രാജ്യങ്ങള്‍ പ്രതികരിക്കണം ; ആവശ്യവുമായി ഖത്തര്‍ യു.എന്നില്‍

യല്‍ രാജ്യങ്ങള്‍ ഖത്തറിനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന ആവശ്യവുമായി ഖത്തര്‍ യു.എന്നില്‍. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഉപരോധത്തിന്റെ പേരില്‍ നടക്കുന്നതെന്നും ലോക രാജ്യങ്ങള്‍ പ്രതികരിക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.

ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ ആലിയ അഹമ്മദ് ബിന്‍ സൈഫ് അല്‍താനിയാണ് ഈ ആവശ്യം ഉന്നയിച്ചത്.

ലോക രാജ്യങ്ങള്‍ ഉപരോധത്തിനെതിരെ പ്രതികരിക്കണം. ആഭ്യന്തര തലത്തിലും അന്താരാഷ്ട്ര തലത്തിലും ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഖത്തറിനെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ വസ്തുതയുണ്ടോയെന്ന് പരിശോധിക്കപ്പെടണം. അന്താരാഷ്ട്ര നിയമങ്ങളെ അനുസരിക്കാത്ത ഒരു പ്രവൃത്തിയും ഖത്തറിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലന്നും അവര്‍ പറഞ്ഞു.

ഉപരോധത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെയുണ്ടായ മനുഷ്യാവകാശ ലംഘനങ്ങളുടെ കൃത്യമായ റിപ്പോര്‍ട്ട് ഖത്തര്‍ മനുഷ്യാവകാശ കമ്മീഷന്‍ തയ്യാറാക്കിയിട്ടുണ്ട്. അതിനാല്‍ നിജസ്ഥിതി മനസ്സിലാക്കി അന്താരാഷ്ട്ര സമൂഹത്തിന്റെ ക്രിയാത്മകമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്നും ശൈഖ ആലിയ അഹമ്മദ് ബിന്‍ സൈഫ് അല്‍ത്താനി വ്യക്തമാക്കി.

Top