ഖത്തറില്‍ ശക്തമായ കാറ്റ് ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

wind

ദോഹ: ഖത്തറില്‍ ശക്തമായ കാറ്റ് ഏതാനും ദിവസങ്ങള്‍ കൂടി തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

12നും 25നും ഇടയില്‍ നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റ് ചില മേഖലകളില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗതയില്‍ വരെ എത്താനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതിനാല്‍ കടലില്‍ ഏഴ് മുതല്‍ 10 അടി വരെ ഉയരത്തില്‍ തിരമാലയടിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

ശക്തമായ കാറ്റ് അന്തരീക്ഷത്തില്‍ പൊടിപടലം നിറയുന്നതിനും കാരണമാകുന്നുണ്ട്.

രാത്രികാലങ്ങളില്‍ അന്തരീക്ഷത്തിലെ താപനില കുറയുമെന്നും കുറഞ്ഞ താപനില 11നും 18നും ഇടയില്‍ ഡിഗി സെല്‍ഷ്യസിലെത്തുമെന്നും ഏറ്റവും കൂടിയത് 19 മുതല്‍ 24 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.

Top