ഖത്തറില്‍ ജനസംഖ്യ കുറയുന്നുവെന്ന് ആസൂത്രണ മന്ത്രാലയം

സൂത്രണ മന്ത്രാലയം പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിൽ ഒരു വര്‍ഷത്തിനിടെ ഒന്നര ലക്ഷം പേരുടെ കുറവ് ഖത്തറില്‍ അനുഭവപ്പെട്ടതായി റിപ്പോർട്ട്.ഇതനുസരിച്ച് 2660000മാണ് പുതിയ ഖത്തറിലെ ജനസംഖ്യ. 2020 മെയ് മാസം 287000മായിരുന്ന ജനസംഖ്യയില്‍ നിന്നും 147000 പേരുടെ കുറവാണുണ്ടായത്.

കഴിഞ്ഞ ജൂണിലും പിന്നീട് ഡിസംബറിലുമാണ് കാര്യമായ കുറവു വന്നത്. ആകെ ജനസംഖ്യയില്‍ 19 ലക്ഷം പേരും പുരുഷന്മാരാണ്. നിലവില്‍ നാട്ടിലോ വിദേശത്തോ ഉള്ള സ്വദേശികളോ വിദേശികളെയോ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.കോവിഡ് സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടോ മറ്റു പ്രശ്നങ്ങള്‍ മൂലമോ വിദേശികള്‍ കാര്യമായി ഒഴിഞ്ഞു പോയതോടെയാണ് ജനസംഖ്യയില്‍ കുറവു വന്നത്.

 

Top