ഖത്തറിലെ ആദ്യ വനിതാ വിദേശകാര്യസഹമന്ത്രിയായി ലൌലാ ബിന്‍ത് ചുമതലയേറ്റു

റിയാദ് : ഖത്തറില്‍ പുതിയ വനിതാ വിദേശകാര്യസഹമന്ത്രി ചുതമതലയേറ്റു. ലൌലാ ബിന്‍ത് റാഷിദ് അല്‍ ഖാതിറിനെയാണ് വിദേശകാര്യ സഹമന്ത്രിയായി നിയമിച്ചത്. നേരത്തെ വിദേശകാര്യമന്ത്രാലയത്തിലെ വക്താവായിരുന്നു ലൌലാ അല്‍ ഖാതിര്‍.

നിലവിലെ മന്ത്രിസഭയില്‍ രണ്ടാമത്തെ വനിതയാണ് ലൌലാ അല്‍ ഖാതിര്‍. വിദേശകാര്യവകുപ്പില്‍ മന്ത്രിസ്ഥാനം ലഭിക്കുന്ന ആദ്യ വനിതയുമാണ്

ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി പുതിയ മന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.

Top