ഖത്തറില്‍ ഇന്ന് മാത്രം കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 17

ദോഹ: ഖത്തറില്‍ രണ്ട് ദിവസത്തിനിടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 75 ആയി. ഇന്ന് മാത്രം വൈറസ് ബാധിച്ചവരുടെ എണ്ണം 17 ആയി. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 337 ആയി ഉയര്‍ന്നു.

അതേസമയം കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരില്‍ കൂടുതല്‍ പേരും പ്രവാസികളാണെന്നാണ് വിവരം. നേരത്തെ വൈറസ് രോഗബാധ സ്ഥിരീകരിച്ച പ്രവാസികളുമായി അടുത്തിടപഴകിയവര്‍ക്കാണ് രോഗം വന്നത്. അതേസമയം ഇവരെല്ലാം പ്രവാസികളാണെന്നാണ് ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

എല്ലാവരെയും ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Top