ലോകകപ്പ് യോഗ്യതാ മത്സരം; എതിരില്ലാത്ത 5 ഗോളിന് ബൊളീവിയയെ തകർത്ത് ബ്രസീൽ

സാവോ പോളോ : 2022 ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയയെ തകർത്ത് ബ്രസീൽ. എതിരില്ലാത്ത 5 ഗോളിനാണ് ബ്രസീൽ മത്സരം ജയിച്ചത്. ബ്രസീലിന് വേണ്ടി ഗോള്‍ നേടിയത് മാര്‍ക്കിന്യോസ്,ഫിലിപ്പെ കുടീഞ്ഞ്യോ,റോബര്‍ട്ടോ ഫിര്‍മിനോ എന്നിവര്‍ ആണ്. ബൊളീവിയന്‍ താരമായ ജോസ് കരാസ്കൊ നേടിയ ഓണ്‍ ഗോളും കൂടി ആയതോടെ തുടക്ക മല്‍സരത്തില്‍ അഞ്ച് ഗോള്‍ വിജയം ബ്രസീല്‍ നേടി.

മത്സരത്തിന്റെ തുടക്കം തന്നെ മിന്നും പ്രകടനമാണ് ബ്രസീൽ കാഴ്ച്ച വെച്ചത്. 16-ാം മിനിറ്റില്‍ മാര്‍ക്കിന്യോസിലൂടെ ബ്രസീല്‍ മുന്നിലെത്തി. ഡാനിലോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. തുടര്‍ന്ന് 30-ാം മിനിറ്റില്‍ ഫിര്‍മിനോയിലൂടെ ബ്രസീല്‍ ലീഡുയര്‍ത്തി. തുടര്‍ന്ന് 49-ാം മിനിറ്റില്‍ ഫിര്‍മിനോ രണ്ടാം ഗോളും സ്വന്തമാക്കി. ഈ മാസം 14നാണ് അടുത്ത മത്സരങ്ങള്‍ നടക്കുന്നത്. പെറുവാണ് അടുത്ത മത്സരത്തില്‍ ബ്രസീലിന്റെ എതിരാളി.

Top