ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങില്‍ ഭേദഗതികളുമായി ഖത്തര്‍

ഖത്തര്‍: കോവിഡ് പശ്ചാത്തലത്തില്‍ ഖത്തറിലേക്ക് മടങ്ങി വരുന്നവര്‍ക്കുള്ള ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്കിങില്‍ ഭേദഗതികള്‍ വരുത്തി. ഒരു തവണ ഹോട്ടല്‍ ബുക്ക് ചെയ്തവര്‍ക്ക് പിന്നീട് തിയതി മാറ്റാന്‍ സാധിക്കുകയില്ല. ഇനി അഥവാ കാന്‍സല്‍ ചെയ്താല്‍ തന്നെ പണം മടക്കി നല്‍കുകയുമില്ല എന്നാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്.

അവസാന നിമിഷം വിമാനം റദ്ദാക്കിയാല്‍ മാത്രമേ ഇതിന് അവസരമുണ്ടാകൂ. യാത്ര ഉറപ്പാക്കിയ ശേഷം മാത്രമേ ഹോട്ടല്‍ ബുക്കിങ് നടത്താവൂവെന്നും ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സിലിന്റെ ഭാഗമായ ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു.

Top