ഖത്തറില്‍ ശൈത്യകാല ക്യാമ്പിങ് രജിസ്‌ട്രേഷൻ തുടങ്ങി

ത്തറില്‍ ഈ വര്‍ഷത്തെ ശൈത്യ കാല കാമ്പിങിനുള്ള രജിസ്‌ട്രേഷന്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം ആരംഭിച്ചു. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനായ ഔന്‍ വഴിയോ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാം. മൂന്ന് ഘട്ടങ്ങളിലായാണ് ഇത്തവണത്തെ ശൈത്യ കാല കാമ്പിങ് നടക്കുക. ആദ്യ ഘട്ടം ഒക്ടോബര്‍ 13 മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ. രണ്ടാം ഘട്ടം ഒക്ടോബര്‍ 16 മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ നാല് വരെ. ഒക്ടോബര്‍ 20 മുതല്‍ ഏപ്രില്‍ എട്ട് വരെ നീളുന്നതാണ് മൂന്നാം ഘട്ടം.

25 വയസ്സിന് മുകളിലുള്ള ഖത്തരി സ്വദേശികള്ക്ക മാത്രമേ ശൈത്യ കാല കാമ്പിങിനായി രജിസ്റ്റര്‍ ചെയ്യാനാകൂ. അപേക്ഷിക്കുന്നവര്‍ കാമ്പിങ് ഫീസിന് പുറമെ മുന്‍കൂര്‍ സെക്യൂരിറ്റി തുകയായി 10000 റിയാല്‍ കെട്ടിവെക്കണം. കാമ്പിങ് സീസണ്‍ അവസാനിക്കുമ്പോള് ഈ പതിനായിരം റിയാല്‍ തിരിച്ചുനല്‍കും

Top