ഖത്തർ യുഎഇ വാണിജ്യബന്ധം ഉടൻ പുനസ്ഥാപിക്കും

ബുദാബി: ഖത്തറുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ച് ഒരാഴ്‍ചയ്ക്കുള്ളില്‍ തന്നെ ഗതാഗത, വാണിജ്യ ബന്ധം പുനഃസ്ഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് അറിയിച്ചു. നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം ഏതൊരു പ്രതിസന്ധിയെയും പോലെ ഖത്തര്‍ പ്രതിസന്ധിയും അതിന്റെ അവശിഷ്ടങ്ങള്‍ അവശേഷിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില പ്രശ്നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കും. മറ്റ് ചിലതിന് കൂടുതല്‍ സമയമെടുക്കും. വ്യാപാര ബന്ധം പുനഃരാരംഭിക്കുന്നതും, വ്യോമ ഗതാഗതവും നിക്ഷേപവും സമുദ്രഗതാഗതവുമൊക്കെ എളുപ്പമുള്ള കാര്യങ്ങളാണ്. എന്നാല്‍ വിശ്വാസവും ആത്മവിശ്വാസം വളര്‍ത്തുന്നതും അടക്കമുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top