ഖത്തറില്‍ നടക്കാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്: ഫത്മ സമൗറ

2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഫിഫ സെക്രട്ടറി ജനറല്‍ ഫത്മ സമൗറ. ലോകകപ്പ് ഏറ്റവും മികവുറ്റതാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. റഷ്യയില്‍ നാം അത് കണ്ടു കഴിഞ്ഞു. എന്നാല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്ബാള്‍ ഇതുവരെ നടന്നതില്‍ ഏറ്റവും മികച്ചതായിരിക്കുമെന്നും ചരിത്രം അടയാളപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ കാലത്തെ നേട്ടങ്ങളില്‍ നിന്നും വെല്ലുവിളികളില്‍ നിന്നുമെല്ലാം പാഠമുള്‍ക്കൊണ്ട് ഭാവി മികവുറ്റതാക്കുകയാണ് ഫിഫ ലക്ഷ്യമിടുന്നതെന്ന് ഫത്മ സമൗറ വ്യക്തമാക്കി. ഫിഫയുടെ ആസ്ഥാനമായ സൂറിച്ചില്‍ ഖത്തര്‍, റഷ്യ രാജ്യങ്ങളില്‍ നിന്നുള്ള ലോകകപ്പ് പ്രാദേശിക സംഘാടകരുമായുള്ള നിരവധി കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഫിഫ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Top