‘ആകാശത്തിലെ കൊട്ടാരം’; ബോയിങ് 777-9 ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തി

ദോഹ: ആകാശത്തിലെ കൊട്ടാരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബോയിങ്ങിന്റെ അതിനൂതന വിമാനമായ 777-9 ഖത്തര്‍ ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തി. പുതുതലമുറയിലെ ഏറ്റവും അത്യാധുനിക സാങ്കേതിക സജ്ജീകരണങ്ങളുള്ള ബോയിങ് 777 പ്രദര്‍ശനത്തിനായാണ് ദോഹയിലെത്തിയത്. വി.ഐ.പി അതിഥിയെ വരവേല്‍ക്കാനായി ഖത്തര്‍ എയര്‍വേസ് സി.ഇ.ഒ അക്ബര്‍ അല്‍ ബാകിര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടാതിഥികള്‍ എത്തി.

ഇരട്ട എന്‍ജിനില്‍ ലോകത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള വിമാനംകൂടിയാണ് ബോയിങ് 777-9. ബോയിങ്ങിന്റെ ആഗോള ലോഞ്ച് കസ്റ്റമര്‍ എന്ന നിലയിലാണ് ബോയിങ് ദോഹയിലെത്തിയത്. ദുബൈ എയര്‍ ഷോയുടെ ഭാഗമായി വിമാനം മിഡില്‍ ഈസ്റ്റില്‍ പങ്കാളിയായ ബോയിങ് 777 സിയാറ്റിലേക്ക് മടങ്ങും വരെ ദോഹയില്‍ തുടരും.

 

Top