വാക്‌സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ ഒഴിവാക്കി ഖത്തര്‍

ദോഹ: കോവിഡ് വാക്‌സിനേഷന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ക്ക് ജൂലൈ 12 മുതല്‍ ക്വാറന്റൈന്‍ ഒഴിവാക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം. ഖത്തര്‍ റെഡ് ലിസ്റ്റിലുള്ള ഇന്ത്യക്കാര്‍ക്കും ഇളവ് ബാധകമാണ്. അതെ സമയം ഇന്ത്യക്കാര്‍ക്ക് ഖത്തറിലെത്തി ആര്‍ടിപിസിആര്‍ ടെസ്‌റ്റെടുത്ത് നെഗറ്റീവാകണം. പോസിറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ വേണ്ടി വരും.

രണ്ടാം ഡോസും സ്വീകരിച്ച് രണ്ടാഴ്ച്ച പൂര്‍ത്തിയാക്കിയവരാകണം, ഖത്തര്‍ അംഗീകൃത വാക്‌സിനുകള്‍ സ്വീകരിച്ചവരാകണം, ഖത്തറിലെത്തുന്നതിന് മുമ്പെ തന്നെ ഇഹ്തിറാസ് ആപ്പില്‍ പ്രീ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് ആരോഗ്യവിവരങ്ങള്‍ ചേര്‍ക്കണം, കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഇളവ് തുടങ്ങിയവയാണ് ഇളവിനുള്ള നിബന്ധനകള്‍.

Top