കൊച്ചിയിലെ ഖത്തര്‍ വിസാകേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി:ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടികള്‍ നാട്ടില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ഖത്തറിന്റെ വിസ കേന്ദ്രം കൊച്ചി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപത്തെ നാഷണല്‍ പേള്‍ സ്റ്രാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പ്രവര്‍ത്തന സമയം.

തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരാനുള്ളവര്‍ക്ക് തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍, മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം തുടങ്ങിയ എല്ലാ കാര്യങ്ങളും ഇവിടത്തനെ നടത്താം. ഖത്തറിലെ തൊഴില്‍ ദാതാവിന് എല്ലാ നടപടികളും പൂര്‍ത്തിയാക്കി പണം അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.

കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ലക്നൗ എന്നിവിടങ്ങളിലും ഉടന്‍ തന്നെ വിസ കേന്ദ്രങ്ങള്‍ തുറക്കും. മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളില്‍ വിവരങ്ങള്‍ വിസ സെന്ററില്‍ ലഭിക്കും.

Top