റമദാന്‍ മാസത്തില്‍ ഗതാഗത നിയമങ്ങളും ഡ്രൈവിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് ഖത്തര്‍ ട്രാഫിക്

ത്തറില്‍ റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെയും ഭാഗമായി റമദാന്‍ മാസത്തില്‍ ഗതാഗത നിയമങ്ങളും ഡ്രൈവിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പാക്കാനുള്ള ജാഗ്രതയുടെയും ഉത്തരവാദിത്തത്തിന്റെയും പ്രാധാന്യത്തെ കുറിച്ചും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

കാല്‍നട യാത്രക്കാര്‍ റോഡ് മുറിച്ചുകടക്കുന്നതിന് മുമ്പ് എല്ലാ ദിശകളില്‍ നിന്നും റോഡ് വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. തിരക്കുള്ള സമയങ്ങളില്‍ നിയുക്ത സീബ്രാ ക്രോസിംഗുകള്‍ ഉപയോഗിക്കുക.രാത്രിയില്‍ കുട്ടികള്‍ തെരുവുകളില്‍, പ്രത്യേകിച്ച് താമസസ്ഥലങ്ങളോട് ചേര്‍ന്ന റോഡുകളില്‍ കളിക്കരുത്. നിയുക്ത കളിസ്ഥലങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.ക്ഷീണമോ തലകറക്കമോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഏകാഗ്രതയെ തടസ്സപ്പെടുത്തുന്ന മരുന്നുകളുടെയോ പദാര്‍ത്ഥങ്ങളുടെയോ സ്വാധീനത്തില്‍ വാഹനമോടിക്കരുത്. വാഹനമോടിക്കാന്‍ ശരിയായ അവസ്ഥയില്‍ എത്തുന്നതുവരെ വിശ്രമിക്കുന്നതാണ് നല്ലത്.

ജാഗ്രത പാലിക്കുകയും അമിത വേഗത ഒഴിവാക്കുകയും ചെയ്യുക. വേഗ പരിധികള്‍ പാലിക്കുന്നതും നോമ്പ് കാരണം ഡ്രൈവിംഗ് രീതിയെ ബാധിച്ചേക്കാവുന്ന ശീലങ്ങള്‍ നിയന്ത്രിക്കുന്നതും വളരെ പ്രധാനമാണ്.ഇഫ്താര്‍, സുഹൂര്‍ സമയങ്ങളില്‍ ഡ്രൈവിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടെങ്കില്‍,അത് കഴിഞ്ഞു മാത്രം യാത്ര തുടരുന്നതാണ് നല്ലത്.

Top