ഖത്തർ സൗദി അറേബ്യ നയതന്ത്ര ബന്ധം ശക്തമാകുന്നു

റിയാദ്: ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിച്ചതിന് പിന്നാലെ സൗദി അറേബ്യ നയതന്ത്ര ബന്ധം ശക്തമാക്കുന്നു. ജി സി സി ഉച്ചകോടിക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമായത്.

ഉച്ചകോടിക്ക് ശേഷം അന്ന് തന്നെ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ ഉഭയകക്ഷി ബന്ധം ഊഷ്മളമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പുതിയ നീക്കങ്ങളെ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സൗദി മന്ത്രിസഭാ യോഗവും സ്വാഗതം ചെയ്തു.

Top