പെട്രോളിനും ഡീസലിനും വില കൂട്ടി ഖത്തര്‍

ദോഹ: ഖത്തറില്‍ ഓഗസ്റ്റ് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ദേശീയ എണ്ണക്കമ്പനിയായ ഖത്തര്‍ പെട്രോളിയം പുറത്തുവിട്ട അറിയിപ്പ് പ്രകാരം പ്രീമിയം ഗ്രേഡ് പെട്രോളിന് 2.05 റിയാലാണ് പുതിയ വില.

കഴിഞ്ഞ മാസത്തേക്കാള്‍ 10 ദിര്‍ഹംസ് അധികമാണിത്. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് ഓഗസ്റ്റില്‍ 2.10 റിയാലായിരിക്കും. ഇതിനും 10 ദിര്‍ഹംസിന്റെ വര്‍ദ്ധനവുണ്ട്. ഡീസല്‍ വിലയില്‍ അഞ്ച് ദിര്‍ഹംസാണ് കൂടിയിട്ടുള്ളത്. ഓഗസ്റ്റില്‍ 1.95 റിയാലായിരിക്കും ഡീസലിന് നല്‍കേണ്ടത്.

 

Top