സമയനിഷ്ഠ പാലിക്കുന്ന വിമാന കമ്പനികളില്‍ ഖത്തര്‍ എയര്‍വേയ്‌സിന് ഒന്നാം സ്ഥാനം

qatar airways

ദോഹ: വടക്കന്‍ ആഫ്രിക്കന്‍ മേഖലയില്‍ കൂടുതല്‍ സമയനിഷ്ഠ പാലിക്കുന്ന വിമാന കമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേയ്‌സ് ഒന്നാം സ്ഥാനത്ത്. യാത്രാ ഡേറ്റാ കമ്പനി ഒ.എ.ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ എയര്‍വേയ്‌സിന് പുതിയ ബഹുമതി കിട്ടിയിരിക്കുന്നത്. വിമാനക്കമ്പനികളുടേയും വിമാനത്താവളങ്ങളുടേയും ഓണ്‍ ടൈം പെര്‍ഫോമന്‍സ് (ഒ.ടി.പി.) കണക്കാക്കിയാണ് സമയനിഷ്ഠ പാലിക്കുന്നതിന് ഖത്തര്‍ എയര്‍വേയ്‌സിന് ഒന്നാം സ്ഥാനം ലഭിച്ചത്.

ഒ.ടി.പിയില്‍ 82.95 ശതമാനം സ്‌കോറാണ് ഖത്തര്‍ എയര്‍വേയ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജോര്‍ദാന്റെ ദേശീയ വിമാനക്കമ്പനിയായ റോയല്‍ ജോര്‍ദാനിയന്‍ 80.67 ശതമാനം സ്‌കോറുമായി രണ്ടാമത്തെത്തി. ഒ.ടി.പിയുടെ ടോപ്പ് 20 പ്രധാന വിമാനക്കമ്പനികളുടെ പട്ടികയില്‍ ഖത്തര്‍ എയര്‍വേയ്‌സ് പത്താം സ്ഥാനത്താണ്.

Top